രാവിലെ ഇളം ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കഴിക്കുന്നത് പല ഗുണങ്ങളുമുണ്ട് . ശരീരത്തില്‍ നിന്ന് വിഷാംശം പുറത്തുപോകുന്നതിനും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മറ്റുമായി പല തരത്തില്‍ നാരങ്ങ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മഞ്ഞുകാലത്ത് ചൂട് അനുഭവപ്പെടുന്നത് കുറവായതിനാല്‍ തന്നെ പലരും ശരീരത്തിന് ആവശ്യമായത്രയും വെള്ളം കുടിക്കാതിരിക്കാം. ഈ സാഹചര്യം നമ്മെ നിര്‍ജലീകരണത്തിലേക്ക് (ഡീഹൈഡ്രേഷന്) നയിച്ചേക്കാം. നാരങ്ങാവെള്ളം ശരീരത്തെ എപ്പോഴും ജലാംശമുള്ളതാക്കി നിര്‍ത്താന്‍ സഹായിക്കുകയും അതുവഴി നിര്‍ജലീകരണം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
രാവിലെ വെറും വയറ്റില്‍ ചെറുനാരങ്ങാവെള്ളം (തണുപ്പില്ലാത്തത്) കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണത്തില്‍ നിന്ന് മധുരം അധികം വലിച്ചെടുപ്പിക്കാതെ ഷുഗര്‍ സാധ്യത കുറയ്ക്കാനും ചെറുനാരങ്ങ സഹായകമാണ്.
മഞ്ഞുകാലത്ത് സാധാരണഗതിയില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ജലദോഷവും ചുമയും. ഇത്തരം അണുബാധകളെ ചെറുക്കാന്‍ ചെറുനാരങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ തന്നെ രാവിലെ ചെറുനാരങ്ങനീര് കഴിക്കുന്നത് ഇത്തരത്തിലുള്ള അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാനും നമ്മെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക