തേന്‍ ചൂടാക്കി കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണമെന്താണെന്നറിയുമോ? ചൂടാക്കിയ തേൻ ആയുർവേദത്തിൽ വിഷമായി കണക്കാക്കപ്പെടുന്നു.
തേൻ ചൂടാക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്ന എൻസൈമുകളെ നശിപ്പിക്കുന്നു, അതിനാൽ കഴിക്കുമ്പോൾ ശരീരത്തിൽ ടോക്സിൻ ഉത്പാദിപ്പിക്കപ്പെടുന്നു.
തേൻ ഒരു മികച്ച “അനുപാന അല്ലെങ്കിൽ കാറ്റലറ്റിക് ഏജന്റാണ്, അത് ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും അവയുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, അതിനാലാണ് തേൻ സാധാരണയായി പല ആയുർവേദ കൂട്ടുകളോടൊപ്പവും ചേർത്ത് കുടിക്കുന്നത്.
ചില ഭക്ഷണങ്ങള്‍ ആര്‍ത്തവ സമയത്തെ വയറുവീര്‍ക്കല്‍ ഒഴിവാക്കാന്‍ സഹായിക്കും; ഏതൊക്കെയെന്ന് അറിയുമോ
ആയുർവേദ പ്രകാരം തേനിന്റെ ചില ചികിത്സാ ഉപയോഗങ്ങൾ
- കണ്ണിനും കാഴ്ചയ്ക്കും തേൻ വളരെ നല്ലതാണ്.
- ഇത് ദാഹം ശമിപ്പിക്കുന്നു.
- കഫത്തെ അലിയിക്കുന്നു.
- മൂത്രനാളിയിലെ തകരാറുകൾ, ബ്രോങ്കയ്ല്‍ ആസ്മ, ചുമ, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കാൻ വളരെ ഫലപ്രദമാണ്.
- പ്രകൃതിദത്തമായി വിഷാംശം ഇല്ലാതാക്കുന്ന ഒന്നാണ് തേൻ.
- ഇത് ഹൃദയത്തിന് നല്ലതാണ്, ചർമ്മം മെച്ചപ്പെടുത്തുന്നു.
- ആഴത്തിലുള്ള മുറിവുകൾ വേഗത്തിൽ ഉണക്കാൻ സഹായിക്കുന്നു.
- ആരോഗ്യമുള്ള ഗ്രാനുലേഷൻ ടിഷ്യുവിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
എന്നിരുന്നാലും, തേൻ ഉപയോഗിക്കുമ്പോൾ താഴെപ്പറയുന്ന മുൻകരുതലുകൾ എടുക്കണമെന്നു ഡോക്ടർ പറയുന്നു.
- ചൂടുള്ള ഭക്ഷണത്തിലോ വെള്ളത്തിലോ തേൻ കലർത്താൻ പാടില്ല.
- ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ തേൻ കഴിക്കാൻ പാടില്ല.
- തേൻ ഒരിക്കലും നെയ്യുമായി സംയോജിപ്പിക്കരുത്.
- ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ, കടുകോ അല്ലെങ്കിൽ പുളിപ്പിച്ച പാനീയങ്ങൾ (ഉദാ. വിസ്കി, റം, ബ്രാണ്ടി) എന്നിവയുമായി കലർത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക