പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ചെറുപയർ സഹായിക്കും. ചെറുപയർ കഴിക്കുന്നത് ദഹനം എളുപ്പമാക്കും.
ചെറുപയർ എല്ലാ ദിവസവും കഴിക്കാവുന്നതാണ്. കാരണം അവ പ്രോട്ടീനും നാരുകളും നൽകുന്നു. ചെറുപയർ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.
കൊളസ്ട്രോൾ നിലയും ഹൃദയാരോഗ്യവും നിലനിർത്തും
പയർവർഗ്ഗങ്ങളിലെ പ്രോട്ടീനുകൾ ലിപിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചെറുപയർ അത്തരം പ്രോട്ടീനുകളാൽ നിറഞ്ഞതാണ്. ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ചെറുപയർ നിങ്ങളെ സംരക്ഷിക്കും
ദഹനത്തെയും കുടൽ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു
ലയിക്കാത്ത നാരുകൾ, പ്രോട്ടീനുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കുടലിലെ ‘നല്ല’ ബാക്ടീരിയകളുടെ വളർച്ച വർധിപ്പിക്കുന്നു. മാത്രമല്ല, ഇത് ദഹിക്കാൻ എളുപ്പമാണ്. അതിനാൽ, അവ കുട്ടികൾക്ക് മികച്ചതാണ്.
തേന് ചൂടാക്കി കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണമെന്താണെന്നറിയുമോ? ആയുർവേദ പ്രകാരം തേനിന്റെ ചില ചികിത്സാ ഉപയോഗങ്ങൾ; അറിയേണ്ടതെല്ലാം
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും
കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ, പ്രമേഹമുള്ളവർക്ക് ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ചെറുപയർ. അവ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ചേർന്നതാണ്, ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇതിനർത്ഥം ചെറുപയർ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകില്ലെന്നാണ്.
ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും
ദീർഘനേരം വയർ നിറഞ്ഞിരിക്കുന്ന പ്രതീതി നൽകുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ ചെറുപയർ സഹായിച്ചേക്കാം. ചെറുപയറിലെ പ്രോട്ടീനും നാരുകളും വിശപ്പ് കുറയ്ക്കും, അത് ഭക്ഷണത്തിലെ കലോറി ഉപഭോഗം കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെറുപയർ സഹായിച്ചേക്കാം. ചെറുപയറിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക