കുട്ടികൾക്ക് ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ ഈ പ്രോട്ടീൻ പൗഡർ ബേക്കറി സാധനങ്ങള്‍ക്ക് പകരം അവർക്ക് കൊടുക്കാം
പ്രോട്ടീൻ പൗഡറിന് ആവശ്യമായ ചേരുവകൾ
അണ്ടിപ്പരിപ്പ്-1 കപ്പ്
ബദാം-1 കപ്പ്
നിലക്കടല-1 കപ്പ്
കറുത്ത എള്ള്-1 കപ്പ്
പുഴുങ്ങലരി -1 1/2 കപ്പ്
പഞ്ചസാര-4 table spoon
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി വെള്ളം വാർത്ത് എടുക്കുക.ശേഷം പഞ്ചസാര ഒഴികെയുള്ള എല്ലാ ചേരുവകളും ഓരോന്നും വേറെ വേറെ ആയി നോൺസ്റ്റിക് പാത്രത്തിലോ ചട്ടിയിലോ ഇട്ട് നന്നായി വറുത്തെടുക്കുക.
വറുത്തെടുത്തതിന് ശേഷം തണുത്ത് കഴിഞ്ഞാൽ ഓരോന്നും വേറെ വേറെ തന്നെ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക.പഞ്ചസാരയും പൊടിച്ചെടുക്കുക.
ഇനി ഇതെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്യുക.ഒരു പിഞ്ച് ഉപ്പു കൂടി ചേർക്കാം.നല്ല സ്വാദിഷ്ടമായ പ്രോട്ടീൻ പൗഡർ തയ്യാർ.നന്നായി അടച്ചുറപ്പുള്ള ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് സൂക്ഷിച്ചാൽ ഒരുപാട് ദിവസം കേടുകൂടാതെ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക