തലമുതിർന്ന നേതാക്കളെയും മുൻ സ്പീക്കർമാരെയും സന്ദർശിക്കുന്ന തിരക്കിലാണ് പുതിയ സ്പീക്കർ എ എൻ ഷംസീർ.
എല്ലാവരെയും അവരുടെ വീടുകളിലെത്തി സന്ദർശിക്കുന്ന സ്പീക്കർ അവയുടെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെക്കുന്നുമുണ്ട്.
ഇപ്പോഴിതാ കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണനെ ഷംസീർ സന്ദർശിച്ചിരിക്കുന്നു. അതിന്റെ ചിത്രവും കുറിപ്പും അദ്ദേഹം പങ്കു വെച്ചു .
ഷംസീർ ഇങ്ങനെ എഴുതുന്നു –
മുൻ കേരള നിയമസഭ സ്പീക്കർ
തേറമ്പിൽ രാമകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. 1982 ലും പിന്നീട്
1991 മുതൽ 2016 വരെയും തൃശൂരിൽ നിന്ന് നിയമസഭാംഗമായിരുന്ന തേറമ്പിൽ രാമകൃഷ്ണൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ്.
അദ്ദേഹം നിയമസഭാ സ്പീക്കറായി രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിയമസഭയിലെ അനുഭവങ്ങൾ അദ്ദേഹം എന്നോട് പങ്കുവയ്ക്കുകയുണ്ടായി. പക്വതയോടെയും സൗഹാർദ്ദത്തോടെയും സഭയെ നയിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങൾ എന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക