ആരോഗ്യപൂർണമായ ഭക്ഷണ ക്രമം പിന്തുടരാനായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം.
വീട്ടിൽ തയാറാക്കിയ ഭക്ഷണം കരുതുക
ലഘുഭക്ഷണം കഴിക്കേണ്ട സമയങ്ങളിൽ വീട്ടിൽ തന്നെ തയാറാക്കുന്ന ലഘുഭക്ഷണം കഴിക്കാവുന്നതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ആരോഗ്യപൂർണമായ ലഘുഭക്ഷണം ഉൾപ്പെടുത്താനും സഹായിക്കും.
ഡയറ്റിലാണെന്ന് പറയാൻ മടിക്കേണ്ട
നിങ്ങൾ ആഹാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അത് തുറന്നു സമ്മതിക്കാൻ വിമുഖത കാണിക്കാതിരിക്കുക.
ഇൻസുലിൻ ഇല്ലാതെ ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ ഇതാ
വിശപ്പ് സ്വാഭാവികമായി തടയാൻ ദിവസവും 2 കപ്പ് കട്ടൻ കാപ്പി കുടിക്കുക
വിദഗ്ധരുടെ അഭിപ്രായത്തിൽ 250 മില്ലിഗ്രാം കഫീൻ നിങ്ങളുടെ ഹൃദയത്തിന് നല്ലതും ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞതുമാണ്.
നിങ്ങൾക്ക് അസ്വസ്ഥതയോ ഉത്കണ്ഠയോ തോന്നുന്നുവെങ്കിൽ ഒഴിവാക്കാവുന്നതാണ്. കൂടാതെ, രാവിലെ ഉണർന്ന ഉടനെത്തന്നെ കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക