ആരോയെത്തി ഏറെ ഗുണകരമാണ് തെെര്. എന്നാൽ തെെരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് അതിലേറെ ഗുണകരമാണ്. തൈരിലെ ‘പ്രോബയോട്ടിക്സ്’ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തെെരിൽ ഉണക്കമുന്തിരി ചേർക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും.
കൊഴുപ്പും മസാലയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും കുടലിന്റെ പാളിയിൽ വീക്കം ഉണ്ടാക്കുന്നു. തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കുടലിലെ മോശം ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിർത്തുന്നതിന് തെെരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യുന്നു
ഉണക്കമുന്തിരി, തൈര് എന്നിവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, മലബന്ധ ത്തിനും തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക