ഫിഷ് ബട്ടർ മസാല
1.മീന്‍ – ഒരു കിലോ
2.മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.വെണ്ണ – 100 ഗ്രാം
5.സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙മീന്‍ വൃത്തിയാക്കി നന്നായി വരഞ്ഞു വയ്ക്കണം.
∙മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ചു മസാല തയാറാക്കുക.
∙ഇതിൽ നിന്നു കുറച്ചു മസാല മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙പിന്നീട് ഈ മീൻ, അല്പം എണ്ണ ചൂടാക്കിയതിൽ വറുത്തു മാറ്റി വയ്ക്കണം.
∙വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റി, സവാള നിറം മാറുമ്പോൾ ബാക്കിയുള്ള മസാല ചേർത്തു വഴറ്റുക.
∙ഗോൾഡൻ നിറമാകുമ്പോൾ ടുമാറ്റോ സോസും മല്ലിയിലയും ചേർത്തിളക്കി ചെറുതീയിൽ വയ്ക്കുക.
∙നന്നായി തിളയ്ക്കുമ്പോൾ ഇതിൽ മീൻ ചേർത്തു വേവിക്കണം. ഗ്രേവി കുറുകുമ്പോൾ വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക