ഫിറ്റ്നസ് നിലനിര്‍ത്താന്‍ കോഫിയോ നെറ്റി ചുളിക്കേണ്ട. കോഫിയുടെ ഉത്തേജക ഘടകമായ കഫീനാണ് ഇവിടെ താരം. ഇത് ശരീരത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല, ഈ ഉത്തേജനം തീരുമാനങ്ങളില്‍ ഉറച്ചുനില്ക്കാനും സഹായിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ഥിരമായി വ്യായാമം ചെയ്യാനുള്ള തോന്നലിനെ ജന്മസഹജമായ മടി പിടികൂടും. എന്നാല്‍ സ്ഥിരമായി കോഫി കുടിക്കുന്നത് വഴി ആരോഗ്യസംരക്ഷണത്തിന് ഉത്തേജനം നല്‍കും. പുകവലി, അമിതവണ്ണം എന്നിവ ഒഴിവാക്കാനും കോഫി സഹായിക്കും. പുകവലി ഒഴിവാക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടിനെ മറികടക്കാന്‍ കോഫിക്ക് കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് സ്പോര്‍ട്സ് മെഡിസിന് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക