അനുഷ്ക ശർമ്മ: അനുഷ്കയുടെ ദേഷ്യം പൊട്ടിപ്പുറപ്പെട്ടു, കോഹ്ലിയുടെ മുറിയുടെ വീഡിയോ ചോർത്തിയയാൾക്ക് മുന്നറിയിപ്പ് നൽകി, പറഞ്ഞു- ഈ തെറ്റിന് കാരണം…
ആദ്യമായി ചാള കഴുകി വൃത്തിയാക്കുക. ഇനി ഒരു ചട്ടി ചൂടാക്കി ആവശ്യമായ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവയും, കുറച്ചു ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ഇനി വഴറ്റി എടുത്ത ചെറിയ ഉള്ളിയിലേക്ക് മൂന്നു പച്ചമുളകും, ഒരു തക്കാളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക.
ഇനി വെന്തു ഉടഞ്ഞു കിട്ടിയ തക്കാളിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി, ചേർത്ത് മൂപ്പിച്ച ശേഷം കുറച്ചു കുടംപുളി വെള്ളത്തിൽ കുതിർത്തിയ ശേഷം ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യമായ ഉപ്പും വെള്ളവും ചേർത്ത് കറി തിളപ്പിക്കുക. ഇനി തിളക്കാൻ തുടങ്ങുന്ന കറിയിലേക്ക് വരഞ്ഞു വെച്ചിട്ടുള്ള ചാള മീൻ ചേർത്ത് ഇളക്കുക. ഇനി അടച്ചു വെച്ച് മീൻ വേവിച്ചെടുക്കുക.
ഇനി നന്നായി എണ്ണ തെളിഞ്ഞു വന്ന മീൻ കറി റെഡിയായി വന്നിട്ടുണ്ട്. ഇനി കുറച്ചു കറിവേപ്പില ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചാള മീൻ കറി റെഡിയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക