ഉയർന്ന രക്തസമ്മർദ്ദം നിങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് മാത്രമല്ല കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകും. പിസ, ബര്‍ഗ്ഗര്‍, സാൻവിച്ച് തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രധാന വില്ലന്മാർ. ഇവയില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രോസസ്ഡ് ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ഇത് രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
മദ്യത്തിൽ കലോറി അടങ്ങിയിരിക്കുന്നു. അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യതയും മദ്യം വർദ്ധിപ്പിക്കുന്നു. ഇത് രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
പതിവായി കാപ്പി കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. കാപ്പിയുടെ അമിത ഉപഭോഗം രക്താതിമർദ്ദം അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കും.
രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക