തലശ്ശേരി: തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ കൗതുകം തോന്നി ചാരിനിന്ന പിഞ്ചുബാലനെ ക്രൂരമായി മർദിച്ച പ്രതി കസ്റ്റഡിയിൽ. ആറുവയസുകാരനെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്.
റാന്നിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത്. ഇയാളുടെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക