മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്നി ഖാൻ. ഇപ്പോഴിതാ താരം തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ്.
ഇപ്പോൾ തനിക്കു 52 വയസ്സ് ഉണ്ട്, എന്നാൽ ഇതിനിടയിൽ താൻ വിവാഹിതയായി എന്നും ആ ബന്ധം രണ്ടു മാസം മാത്രമേ തുടരാൻ കഴിഞ്ഞുള്ളൂ എന്നും താരം പറയുന്നു. സാധാരണ മുസ്ലിം പെൺകുട്ടികൾ 18 വയസ്സിനു മുൻപുതന്നെ വിവാഹം കഴിക്കും എന്നാൽ താൻ ആ സമയത്തു താൻ അഭിയിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ 35 വയസിൽ ആയിരുന്നു വിവാഹം നടന്നത്, ആ പ്രായത്തിൽ വിവാഹം കഴിച്ചതുകൊണ്ടു തനിക്കു ജീവിതത്തോട് നല്ല പക്വത ഉണ്ടായിരുന്നു എന്നും താരം പറയുന്നു.
പക്ഷെ എന്നാൽ ആ ജീവിതം തന്നെ തന്നെ ഇല്ലാതാകുന്നു ഒന്നായിരുന്നു, എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽക്കുന്ന തരത്തിൽ ആയിരുന്നു ആ വിവാഹം. വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കകം ഭർത്താവിന്റെ തനി സ്വഭാവം പുറത്തുകാണിക്കാൻ തുടങ്ങി. അയാളിൽ നിന്നും ഒരു സംരക്ഷണവും തനിക്കു ലഭിച്ചിരുന്നില്ല. അയാൾ പറയുന്നത് നിനക്ക് നിന്റെ ഇഷ്ടംപോലെ ജീവിക്കാം അതിനൊന്നും എന്നെ കൂട്ടുപിടിക്കേണ്ട എന്നായിരുന്നു. തന്റെ ഒരു കാര്യത്തിലും ശ്രദ്ധ പുലർത്തിയിരുന്നില്ല. അയാൾ വീട്ടുചിലവിനു പോലും കാശ് തരില്ലായിരുന്നു. തന്റെ ഒരു കഴിവിനും അയാൾ പിന്തുണ നൽകിയിരുന്നില്ല. ഒന്നിനും കൂട്ട് ഇല്ലാത്ത അയാളോടൊപ്പം ജീവിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു ഏകദേശം രണ്ടുമാസം ആയപ്പോഴേയ്ക്കും ആ ബന്ധം അവസാനിപ്പിച്ചു തെസ്നിഖാൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക