കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ കരളിന്റെ ആരോഗ്യം മികച്ചതാവും
അവാക്കാഡോ
അവാക്കാഡോയിലെ ആ രോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.
ഗ്രീൻ ടീ
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മികച്ചതാണ്. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സോയാ
സോയാ പ്രോട്ടീൻ കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. സോയാ പ്രോട്ടീൻ ഉത്പന്നങ്ങളായ ടോഫു മുതലായവ കൊഴുപ്പു കുറഞ്ഞതും ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയതുമാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും ഉപയോഗപ്രദമാണ്.
ഓട്സ്
ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക