ന്യൂഡൽഹി; ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു.
കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ ഹോട്ടലിലേക്കു മാറ്റിയതായാണ് വിവരം. കപ്പലിലെ ജീവനക്കാരെ മുൻപുണ്ടായിരുന്ന ഹോട്ടലിലേക്കു തന്നെ മാറ്റുന്നതായി കപ്പലിൽ സനുവിനൊപ്പമുള്ള കൊച്ചി സ്വദേശി മിൽട്ടൻ അറിയിച്ചതായി ഭാര്യ ശീതൾ പറഞ്ഞു.
സർക്കാർ ഇടപെടൽ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസും പ്രതികരിച്ചു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു. നാട്ടിലെത്തിയാൽ മാത്രമേ സമാധാനമാകൂവെന്നും സനു ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക