അസിഡിറ്റി മൂലം കഷ്ടപ്പെടുന്നവർ നിരവധിയാണ് . ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.
അസിഡിറ്റി തടയാൻ ചില പ്രതിവിധികൾ ഇതാ
അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോൾ, ഒരു ടീസ്പൂൺ വീതം ഇഞ്ചി നീരും നാരങ്ങ നീരും 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും വേദന മാറാനും സഹായിക്കും.
ഉണക്കമുന്തിരി രാത്രി മുഴുവൻ വെളത്തിൽ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. അസിഡിറ്റി അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ്.
ദിവസവും ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി അകറ്റാൻ സഹായിക്കും.
കറുവപ്പട്ട അസിഡിറ്റി തടയാൻ സഹായിക്കുന്നു. കറുവപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക