വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ മേലധികാരിയുടെ സ്വകാര്യവിഷയങ്ങളിൽ അഭിപ്രായം പറയുവാനിടവരുമെങ്കിലും ദുഃസ്വാത്രന്ത്യം അരുത്. അനുചിത പ്രവൃത്തികളിൽ ഏർപ്പെടുന്നവരുമായുള്ള ആത്മബന്ധത്തിൽനിന്നും പിന്മാറും.
ഭരണി നാളുകാര്‍ക്ക് വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് ഈയാഴ്ച്ച എങ്ങനെയെന്ന് അറിയാം.
അശ്വതി
മേലധികാരിയുടെ സ്വകാര്യവിഷയങ്ങളിൽ അഭിപ്രായം പറയുവാനിടവരുമെങ്കിലും ദുഃസ്വാത്രന്ത്യം അരുത്. അനുചിത പ്രവൃത്തികളിൽ ഏർപ്പെടുന്നവരുമായുള്ള ആത്മബന്ധത്തിൽനിന്നും പിന്മാറും. സഹകരണ പ്രസ്ഥാനങ്ങൾക്കു സാരഥ്യം വഹിക്കുവാനിടവരും.
ഭരണി
ഭരണി നാളുകാര്‍ക്ക് വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. പറഞ്ഞു ഫലിപ്പിക്കുവാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ പ്രകടമാക്കുവാൻ സാധിക്കും.
കാർത്തിക
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുവാൻ അവസരം വന്നുചേരും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും. ഗതാഗതനിയമം പാലിക്കാത്തതിനാൽ പിഴ അടയ്ക്കേണ്ടതായി വരും.
രോഹിണി
ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടുകൂടി പൂർത്തീകരിക്കുവാൻ സാധിക്കും. വ്യാപാര – വിപണന മേഖലകളിൽ ഉണർവുണ്ടാകും. അർഹതയുള്ളവരിൽനിന്ന് അനുമോദനങ്ങൾ വന്നുചേരും.
മകയിരം
സ്തുത്യർഹമായ സേവനങ്ങൾക്ക് അംഗീകാരം ലഭിക്കും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നത് അബദ്ധമാകും.
തിരുവാതിര
സമാന ചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ഈശ്വര പ്രാർത്ഥനകളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ആസൂത്രിത പദ്ധതികളാണെങ്കിലും അശ്രാന്ത പരിശ്രമം വേണ്ടിവരും.
പുണർതം
ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നുചേരും. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാൻ തയാറായ പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും.
പൂയം
കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കയാണു നല്ലത്. തൊഴിൽ മേഖലകളിൽ അപ്രതീക്ഷിതമായി ഉയർച്ചയുണ്ടാകും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം.
ആയില്യം
സഹോദരസുഹൃദ് സഹായമുണ്ടാകും. ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിക്കും. ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം ലഭിക്കും.
മകം
ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിക്കാതെ ഒരു പ്രവൃത്തിയിലും ഏർപ്പെടരുത്. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മനസ്സമാധാനമുണ്ടാകും.
പൂരം
കരാറു ജോലികളിൽ തടസ്സങ്ങൾ അനുഭവപ്പെടും. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു കാലതാമസം നേരിടും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയപ്പെടും.
ഉത്രം
പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിൽ മാതാപിതാക്കൾക്ക് ആശ്വാസം തോന്നും. വിൽപനോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങുവാനിടവരും.
അത്തം
വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ആഭരണം മാറ്റിവാങ്ങുവാനിടവരും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തുവാൻ സാധിക്കും.
ചിത്തിര
ആരോഗ്യം തൃപ്തികരമല്ലാത്തതിനാൽ അധ്വാനഭാരം കുറവുള്ള ഉദ്യോഗം സ്വീകരിക്കും. അനാവശ്യമായ സംശയങ്ങൾ ഉപേക്ഷിച്ച് അഹോരാത്രം പ്രയത്നിക്കുന്നതിനാൽ പുരോഗതിയുണ്ടാകും.
ചോതി
പരീക്ഷണ നിരീക്ഷണങ്ങളിൽ അന്തിമമായി വിജയം കൈവരിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനങ്ങളാൽ ആരോപണങ്ങളെ അതിജീവിക്കും.
വിശാഖം
വാക്കുകളിലും സമീപനങ്ങളിലും അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. പണം കടംകൊടുക്കുവാൻ ഇടവരുമെങ്കിലും ആവശ്യമായ രേഖകൾ വാങ്ങുവാൻ മറക്കരുത്.
അനിഴം
സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ സാധിക്കും. മക്കൾക്ക് തന്നെക്കാൾ പ്രശസ്തിയും സ്ഥാനമാനങ്ങളുമുള്ള ഉദ്യോഗം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും.
അശ്വതി നാളുകാര്‍ക്ക് വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴി ഒരുക്കും; ഭരണി നാളുകാര്‍ ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും. വിദ്യാർഥികൾക്ക് അലസതയും അശ്രദ്ധയും മൂലം പ്രയാസങ്ങൾ ഉണ്ടാകും; അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് വ്യശ്ചികം 01 മുതൽ 29 വരെ എങ്ങനെയെന്ന് അറിയാം
തൃക്കേട്ട
അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയ മേലധികാരിയോട് ആദരവു തോന്നും സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
മൂലം
അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും.
പൂരാടം
ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. സാമൂഹ്യ സേവനങ്ങൾക്കു സർവാത്മനാ സഹകരിക്കും. നിലവിലെ പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപദ്ധതിക്കു ചേരും.
ഉത്രാടം
പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ഔഷധരീതി അവലംബിക്കും. തൊഴിൽ മേഖലകളിൽ കാലോചിതമായി മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും.
തിരുവോണം
പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിക്കും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. അഹംഭാവം ഒഴിവാക്കണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും.
അവിട്ടം
പരമപ്രധാനമായ കാര്യങ്ങൾ മറന്നുപോകുന്നതിനാൽ പലപ്പോഴും നല്ല അവസരങ്ങൾ നഷ്ടമാകും. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും.
ചതയം
പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആർജവമുണ്ടാകും. പുത്ര– പൗത്രാദികളോടൊപ്പം മാസങ്ങളോളം വിദേശത്തു താമസിക്കുവാൻ അവസരമുണ്ടാകും. അപ്രധാനമായ കാര്യങ്ങൾ ആലോചിച്ച് അനാവശ്യമായി ആധി വർധിക്കും.
പൂരുരുട്ടാതി
സൽകർമങ്ങൾക്കും പുണ്യപ്രവൃത്തികൾക്കും പണം ചെലവഴിക്കും. മേലധികാരിയുടെ ദുഃസംശയങ്ങൾക്കു വിശദീകരണം നൽകുവാനിടവരും. ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്.
ഉത്തൃട്ടാതി
ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. ഭരണ സംവിധാനത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.
രേവതി
അപ്രതീക്ഷിതമായി ഔദ്യോഗിക സ്ഥാനക്കയറ്റമുണ്ടാകും. മത്സര രംഗങ്ങളിൽ വിജയിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക