മുളങ്കുന്നത്തുകാവ്: പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ ഓഫർ കണ്ട് 2,450 രൂപയ്ക്ക് ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ. പാടൂക്കാട് കുന്നമ്പിള്ളി വീട്ടിൽ സുധീന്ദ്രനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഈ മാസം 8നാണ് ഓർഡർ ചെയ്തത്.
കമ്പനിയിൽ നിന്ന് ഇന്നലെ ലഭിച്ച പാഴ്സൽ തുറന്നപ്പോഴാണ് അകത്ത് ഒരു ഇഷ്ടിക മൂന്നായി പൊട്ടിച്ച് പാക്ക് ചെയ്തതായി കണ്ടെത്തിയത്.
തട്ടിപ്പിനെക്കുറിച്ച് വിയ്യൂർ പൊലീസിൽ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു മണിക്കൂർ ഇരുത്തിയ ശേഷം പൊലീസുകാർ കളിയാക്കി പരാതി സ്വീകരിക്കാതെ തിരിച്ചയച്ചെന്നും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും സുധീന്ദ്രൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക