കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണം പിടികൂടി.
ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്.
ദുബൈയിൽ നിന്നും വന്ന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. യാത്രക്കാരുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക