പ്രമേഹം ഇത്രമാത്രം വ്യാപകമാക്കാൻ കാരണം മാറിവന്ന ജീവിതരീതികളാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും പ്രമേഹത്തിലേക്ക് നയിക്കുന്നത്. ചില ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. അതേസമയം ചിലത് ഡയറ്റില്‍ ചേര്‍ക്കേണ്ടതുമുണ്ട്.
അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഉള്ളി(onion). ഉള്ളി പ്രമേഹത്തിന് ആശ്വാസമാകുന്നു എന്ന് പറയാം. ഉള്ളിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പ്രമേഹത്തെ അമ്പത് ശതമാനം വരെ കുറയ്ക്കാൻ സഹായകമാണെന്ന് പഠനം പറയുന്നു. പ്രമേഹം മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഉള്ളി സഹായകമാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക