ആവശ്യത്തിൽ അധികം ഭക്ഷണം രാത്രി കഴിച്ചാൽ ഊര്‍ജ്ജം ചെലവഴിക്കാനാകാതെ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും. അതാണ് രാത്രി ഭക്ഷണം കുറക്കണം എന്ന് പറയുന്നതിന്റെ പിന്നിൽ.പ്രാതൽ നന്നായി കഴിക്കുക. ഉച്ചക്കും രാത്രിയും അൽപ്പം ഭക്ഷണം മതി.
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിനുള്ള യഥാർഥ കാരണം എന്താണെന്ന് മനസിലാക്കുക.ചിലപ്പോൾ പകൽ ഭക്ഷണം കൂടുതലായി നിയന്ത്രിക്കുന്നത് രാത്രി വൈകിയാലും വിശപ്പിന് ഇടവെക്കും.
ബിൻജ് ഈറ്റിങ് ഡിസോഡർ, നൈറ്റ് ഈറ്റിങ് സിൻഡ്രോം പോലുള്ള പ്രശ്നങ്ങൾ മൂലവുമാകാം ഈ സ്വഭാവം. ഇത്തരം പ്രശ്നമുള്ളവർ പലപ്പോഴും ദേഷ്യം, സങ്കടം, നിരാശ തുടങ്ങി വിവിധ വികാരങ്ങൾ ഉണ്ടാകുമ്പോൾ വിശക്കുന്നില്ലെങ്കിലും ഭക്ഷണം കഴിക്കും.
നൈറ്റ് ടൈം ഈറ്റിങ് പ്രശ്നങ്ങളെ തരണം ചെയ്യാൻ ഫുഡ് ആൻറ് മൂഡ് ഡയറി സൂക്ഷിക്കുക.വൈകി ഭക്ഷണം കഴിക്കുന്നതിന് കാരണം കണ്ടെത്തിയാൽ അതിന് പ്രേരകമാകുന്ന ഘടകങ്ങളെ തിരിച്ചറിയണം.
പലപ്പോഴും ഭക്ഷണത്തിന്റെ ലഭ്യത കഴിക്കാൻ പ്രേരണയാകുന്നുണ്ട്.
നൈറ്റ്ടൈം ഈറ്റിങ് സിൻഡ്രോം, ബിൻജ് ഈറ്റിങ് ഡിസോർഡർ എന്നിവയുള്ളവർ വിദഗ്ധ സഹായം തേടണം. ഇത്തരം പ്രശ്നങ്ങളുടെ കാരണം കണ്ടെത്താൻ വിദഗ്ധർക്കേ സാധിക്കുകയുള്ളൂ.രാത്രി കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ പകൽ വേണ്ടത്ര കഴിക്കുന്നില്ലെന്ന് അറിയണം. അതിനാൽ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും രൂപരേഖയുണ്ടാക്കുന്നത് നല്ലതാണ്.
നല്ല ഉറക്കം ലഭിക്കുന്നത് ഭക്ഷണം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഉറക്കം കുറഞ്ഞാൽ കൂടുതൽ കലോറി ഭക്ഷണം കഴിക്കുന്നതിനും അത് വഴി അമിത ഭാരത്തിനും ഇടവെക്കും.എന്ത് കഴിക്കണം എന്ന് തീരുമാനിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ അമിത ഭക്ഷണത്തിന് സാധ്യത കുറയും. വിശപ്പ് കുറയുന്നതിനാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാൻ സാധിക്കും.
വിശപ്പില്ലാതെയും ആളുകൾ ഭക്ഷണം കഴിക്കുന്നതിന്റെ പ്രധാനകാരണം ഉത്കണ്ഠയും മാനസിക സമ്മർദ്ദവുമാണ്. അതിനാൽ മനസിനെ ശാന്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.പകൽ സമയം കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയെ സന്തുലിതമായി നിലനിർത്താൻ സഹായിക്കും.
മാത്രമല്ല. അമിത വിശപ്പ്, ക്ഷീണം, അസ്വസ്ഥത തുടങ്ങിയവയിൽ നിന്നും രക്ഷ നൽകും.വിശപ്പ് ഉണ്ടാകുമ്പോൾ അനാരോഗ്യകരമായ ഭക്ഷണം കഴിക്കാൻ സാധ്യത കൂടുതലാണ്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് വഴി ഇത് ഒഴിവാക്കാം.
ദിവസം മൂന്നു നേരമെങ്കിലും ഭക്ഷണം കഴിക്കുക. അളവ് കുറച്ച് തവണ കൂട്ടുന്നതാണ് ഭാരം നിയന്ത്രിക്കാൻ ഏറ്റവും നല്ലത്.എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുക. വിശപ്പുമൂലം ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ കൂടുതൽ സമയം വിശപ്പിനെ പിടിച്ചു നിർത്തും. അത് വഴി രാത്രിയുള്ള അമിത ഭക്ഷണം തടയാനാകും. ജങ്ക് ഫുഡുകൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക