കരുനാഗപ്പള്ളി: ദേശീയപാതയിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കു മുൻഭാഗത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ കാർ ഇടിച്ച് ഗർഭിണി ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു.
ഗൈനക്കോളജി ഡോക്ടറെ കാണാൻ എത്തിയ ശുരനാട് വടക്ക് തെക്കേമുറി കുറ്റിയിൽ പടിഞ്ഞാറ്റതിൽ അനുഷ (27), മാതാവ് വാവാച്ചി (53) , ശുരനാട് വടക്ക് പാറക്കടവ് എടപ്പാൾ നന്ദനത്തിൽ ദീപ (34), മാതാവ് രാജമ്മ (56) എന്നിവർക്കാണു പരുക്കേറ്റത്.
എല്ലാവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണാൻ ബസിൽ എത്തിയ ഇവർ താലൂക്ക് ആശുപത്രിക്കു സമീപം റോഡ് മുറിച്ചുകടക്കാൻ ഒരുങ്ങുമ്പോഴായിരുന്നു അപകടം.
വിളപ്പിൽശാല പടവൻകോട് മുസ്ലിം ജമാഅത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു, പ്രതികള്‍ പിടിയില്‍
ഇവരെക്കണ്ട് മുൻപിലുള്ള വാഹനങ്ങൾ നിർത്തിയെങ്കിലും പിന്നിൽനിന്നു നിര തെറ്റിച്ചു കയറി വന്ന കാർ ആണ് അപകടമുണ്ടാക്കിയത്. കാർ 4 പേരെയും തട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക