ജാനെമന്‍, പാല്‍തു ജാന്‍വര്‍, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങളുടെ വിജയത്തുടർച്ചക്ക് ശേഷം ബേസില്‍ നായകനാവുന്ന മറ്റൊരു ചിത്രം കൂടി വരുന്നു . കഠിന കഠോരമീ അണ്ഡകടാഹം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ചിത്രത്തില്‍ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക