കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ അർജുൻ രത്തന്റെ വിവാഹ റിസപ്ഷനിടെ കരിക്ക് ടീം ചുവടു വച്ചതിന്റെ വിഡിയോ വൈറൽ ആകുന്നു. ‘മുക്കാല മുക്കാബല’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് സംഘത്തിന്റെ തകർപ്പൻ നൃത്തം.
അർജുൻ രത്തനും സഹനടന്മാർക്കൊപ്പം ചുവടുവച്ചതു വിഡിയോയെ വേഗത്തിൽ സ്വീകാര്യമാക്കി. ചുരുങ്ങിയ സമയം കൊണ്ടാണ് കരിക്ക് ടീമിന്റെ ഡാൻസ് വിഡിയോ വൈറൽ ആയത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.
ഈ മാസം 18ന് ഗുരുവായൂരിൽ വച്ചായിരുന്നു അർജുൻ രത്തന്റെ വിവാഹം. വടകര സ്വദേശിയായ ശിഖയാണ് വധു. 2021 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ.
സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് അർജുൻ കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക