മനോജ് കാന തിരക്കഥയും സംവിധാനവും നിർവഹിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഖെദ്ദ. ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.
ഇപ്പോൾ ഇതാ ഖെദ്ദയിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് . ശ്രീവത്സൻ ജെ. മേനോൻ ഈണമിട്ട് മനോജ് കുറൂർ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് പാടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക