ഏറ്റുമാനൂർ: സെൻട്രൽ ജംക്ഷനിൽ എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാർ പൊലീസ് സ്റ്റേഷനു മുൻവശത്തെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞ് തീപിടിച്ചു.
നിയന്ത്രണം വിട്ട വാഹനം ഇടിച്ചു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ വാഹനം ഉയർത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചു.
ഉടൻതന്നെ കാറിന്റെ എൻജിൻ ഭാഗത്തുനിന്നു പുകയും തീയും ഉയർന്നു. വാഹനം പൂർണമായി കത്തി. അപകടം ഒഴിവാക്കാൻ പൊലീസ് എത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
തിരുവനന്തപുരത്തുനിന്നു വടക്കൻ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്ആർടിസി
തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നു ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. തീ ആളി പടർന്നതോടെ പിന്മാറി. അഗ്നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ വലിയ വാഹനം എത്തിച്ചു കെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക