തലശ്ശേരി മലബാർ കാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ആശ്രയ ചാരിറ്റബിൽ സൊസൈറ്റിയുടെ പ്രവർത്തനത്തിന് കൈത്താങ്ങായി തലശ്ശേരി സഹകരണ ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് പദ്ധതി ആവിഷ്കരിച്ചു.
തങ്ങളുടെ മാസ ശമ്പളത്തിന്റെ ഒരു വിഹിതം ആശ്രയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുക എന്നതാണ് പദ്ധതി.
ഇപ്രകാരം ആദ്യ മാസത്തെ സംഭാവന ആശുപത്രി ജനറൽ മാനേജർ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിക്ക് കൈമാറി.
സാന്ത്വനപരിപാലന രംഗത്ത് ആശ്രയക്കും ആതുരസേവന രംഗത്ത് തലശ്ശേരി സഹകരണ ആശുപത്രിക്കും നാടിനു മാതൃകയാകുന്ന, അഭിമാനമാകുന്ന വലിയ നേട്ടങ്ങൾ നേടിയെടുക്കാൻ ഇനിയും സാധിക്കട്ടെയെന്ന് ഈ സ്ഥാപനങ്ങളുടെ മുൻ ഭാരവാഹി കൂടിയായ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക