ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; സിനിമയ്ക്ക് ആശംസകൾ നേർന്ന് സുരേഷ്ഗോപി.
വീകത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതിൽ സന്തോഷമുണ്ടെന്നും മുഴുവൻ ടീമിനും എന്റെ ആശംസകൾ എന്നുമാണ് സുരേഷ്ഗോപി കുറിച്ചത്.
ഡിസംബർ 9 നാണ് സിനിമയുടെ റിലീസ്.
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത് .പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക