ഏവരെയും അലട്ടുന്ന പ്രശ്നമാണ് കുടവയര്‍ ചാടുന്നത്. ജോലി ചെയ്ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് നേരവുമുണ്ടാകില്ല.
എന്നാല്‍ വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. നെല്ലിക്കയും ഇഞ്ചിയും. അതേ നെല്ലിക്ക അരച്ച് അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബെസ്റ്റാണ്.
അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക. രാത്രിയില്‍ കലര്‍ത്തിവെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്താൽ ശരീരത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക