ഉണ്ണി മുകുന്ദൻ അഭിനേതാവിന് പുറമെ നല്ലൊരു ഗായകനും നിർമ്മാതാവും കൂടിയാണ്. ഇപ്പോഴിതാ കോളേജിൽ പാട്ടുപാടുന്ന ഉണ്ണിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മാളികപ്പുറം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ഉണ്ണി മുകുന്ദൻ പാട്ടുപാടി വിദ്യാർത്ഥികളെ കൈയ്യിലെടുത്തത്.
മുട്ടം എസ് സി എം എസ് കോളേജിൽ വച്ചായിരുന്നു പരിപാടി. കുട്ടികളുടെ നിർബന്ധ പ്രകാരം ‘പൂങ്കാറ്റെ പോയി ചൊല്ലാമോ..’എന്ന ഗാനമാണ് ഉണ്ണി ആലപിക്കുന്നത്. നടൻ പാടിയപ്പോൾ ഒപ്പം വിദ്യാർത്ഥികളും ജോയിൻ ചെയ്യുന്നുണ്ട്. മുൻപ് പലപ്പോഴും ഈ ഗാനം ഉണ്ണി മുകുന്ദൻ വിവിധ പരിപാടികളിൽ പാടി കയ്യടി നേടിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക