വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ് തേങ്ങ പൊട്ടിച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ അത് മോശമായി പോവുന്നു എന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാമാകുമെങ്കിലും പലപ്പോഴും മറവി ഒരു വില്ലനാകുന്നു. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും തേങ്ങ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും ചില വഴികളിതാ. തേങ്ങ ഉപയോഗിക്കുന്ന ഭാഗം തേങ്ങപൊട്ടിച്ചാല്‍ ഏത് ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചാണ് പലപ്പോഴും തേങ്ങ ചീത്തയാവുന്നതും. അതുകൊണ്ട് തന്നെ തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. ഇത് ചിരകി കഴിഞ്ഞതിന് ശേഷം മാത്രം മറ്റേ ഭാഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
തേങ്ങ പൊട്ടിച്ചതിന് ശേഷം അതില്‍ അല്പം ഉപ്പ് തേച്ച് വെച്ചാല്‍ മതി. ഇത് മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ സഹായിക്കുന്നുണ്ട്. വിനാഗിരി പുരട്ടി വെക്കാവുന്നതാണ്. മൂക്കാത്ത തേങ്ങയാണെങ്കില്‍ അത് പെട്ടെന്ന് തേങ്ങ ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനായി തേങ്ങ പൊട്ടിക്കും മുന്‍പ് കുലുക്കി നോക്കുന്നതോടൊപ്പം തേങ്ങയുടെ കനം കൂടി നോക്കാവുന്നതാണ്. കനം കൂടിയ തേങ്ങയാണ് എന്നുണ്ടെങ്കില്‍ അത് മൂത്തിട്ടില്ല എന്നുള്ളതാണ്. തേങ്ങാമുറി ചീത്തയാവാതിരിക്കുന്നതിന് തണുത്ത വെള്ളത്തില്‍ ഇട്ട് വെക്കാവുന്നതാണ്. തണുത്ത വെള്ളത്തില്‍ മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ കുതിര്‍ത്ത് വെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക