ഭഷണപ്രിയരാണ് നമ്മള് ഏവരും. പ്രത്യേകിച്ച് ഹോട്ടലില്‍ നിന്നുള്ള ഭക്ഷണത്തോട്. അതിന് പ്രധാന കാരണം അവയില്‍ പലതും നമുക്ക് വീട്ടില്‍ തയ്യാറാക്കന്‍ കഴിയാത്തത് കൊണ്ട് തന്നെയാണ്. അത്തരത്തില്‍ ഏറെ സ്നേഹിക്കുന്ന ഭക്ഷണമാണ് പിസ. എന്നാല്‍ പിസ ഇനി വീട്ടില്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. അതും ഓവനില്ലാതെ.
ആവശ്യമുള്ള സാധനങ്ങള്‍
1 1/4 കപ്പ് ഗോതമ്പ് പൊടി അല്ലെങ്കില്‍ മൈദാ മാവ്
1/4 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ
1/2 ടീസ്പൂണ്‍ പഞ്ചസാര
1/4 ടീസ്പൂണ്‍ ഉപ്പ്
2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്ളവര്‍ ഓയില്‍
1/3 കപ്പ് വെള്ളം + 2 ടേബിള്‍സ്പൂണ്‍
2 ടേബിള്‍സ്പൂണ്‍ യോഗര്‍ട്ട്
ടോപ്പിങ്ങിനായി വേണ്ടത്
1/2 കപ്പ് കാപ്സിക്കം
1/4 കപ്പ് ഉള്ളി
2 ടേബിള്‍സ്പൂണ്‍ ഒലിവ്
മിക്സ് പച്ചക്കറികള്‍
1/4 ടേബിള്‍സ്പൂണ്‍ മുളക് ചെറുതായി അരിഞ്ഞത്
3-4 സ്ലൈസ് ചീസ്
തയ്യാറാക്കുന്ന വിധം
മൈദ അല്ലെങ്കില്‍ ഗോതമ്പ് പൊടിയിലേക്ക്, ഉപ്പ്, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക.
ഇതിലേക്ക് വെള്ളവും എണ്ണയും യോഗര്‍ട്ടും ചേര്‍ക്കുക.
എന്നിട്ട് മാവ് കുഴക്കുക. ഇത് പിസ വട്ടത്തില്‍ ആക്കിയെടുക്കുക
ശേഷം മൂടി വെച്ച് ഒരു മണിക്കൂര്‍ വെക്കുക.
സോസ് ഇതിന് മുകളില്‍ ഒരു വശത്തേക്ക് ചേര്‍ക്കുക, എന്നിട്ട് അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ക്കുക, ചീസ് പരത്തുക,
ഓവന് ഇല്ലാതെ പിസ്സ ഉണ്ടാക്കാം
പിസ്സയെ 2-3 ഭാഗങ്ങളായി വിഭജിക്കുക, അത് ചപ്പാത്തിയേക്കാള്‍ അല്‍പ്പം കട്ടിയുള്ളതാക്കി വേണം ആക്കുന്നതിന്
പിന്നീട് തവ ചൂടാക്കുക. ഇതിലേക്ക് നമ്മള് കുഴച്ച് വെച്ചിരിക്കുന്ന മാവ് മൂടി വെച്ച് വേവിച്ചെടുക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക