നടുവേദന ഒരു വലിയ പ്രശ്നമാണ് പലർക്കും. പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം തുടങ്ങിയവ നടുവേദനക്ക് കാരണമാകുന്നു .
സാധാരണ 30 വയസ്സിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടുന്നവരിൽ കൂടുതലും. മണിക്കൂറോളം നടുനിവർത്തിയിരുന്നു ജോലി ചെയ്യുന്നവർക്കാണ് നടുവേദന അധികവും ഉണ്ടാകുന്നത്.
കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമായും വയസുകാലത്തെ എല്ല് തേയ്മാനവുമെല്ലാം പിന്നീട് നടുവേദനയ്ക്ക് കാരണമാവാം .
നടുവേദന ഒരു വ്യക്തിയുടെ മുന്നോട്ടുളള ജീവിതത്തെ ബാധിക്കാം. നാല്പത് ശതമാനത്തോളം പേർ തൊഴില്‍പരമായ നടുവേദന അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.നടുവേദന പേശിവലിവുമായി ബന്ധപ്പെട്ടുള്ളവയാണ്.
ഡിസ്ക് സ്ഥാനം തെറ്റല്‍ വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നട്ടെല്ല് ഒറ്റ അസ്ഥിയല്ല അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളില്‍ ഒന്ന് എന്നപോലെ ആടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്. ഈ കശേരുക്കള്‍ക്കിടയ്ക്ക് ഉള്ള ഡിസ്കിനുണ്ടാകുന്ന സ്ഥാന ചലനമാണ് കാരണം.
ആവശ്യാനുസരണം കുനിയാനും നിവരാനും തിരിയാനും ചലിക്കാനും സാധിക്കുന്നത് ഡിസ്കിന്റെ പ്രവര്‍ത്തന ക്ഷമതകൊണ്ടാണ്. ഡിസ്കിനു തകരാറു പറ്റുമ്പോള്‍ നട്ടെല്ലിന്റെ വഴക്കം കുറയുകയും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.ഡിസ്ക് സ്ഥാനം തെറ്റുമ്പോള്‍ തള്ളി നില്ക്കുന്ന ഭാഗം ഡിസ്കിനോടു ചേര്‍ന്നു നില്ക്കുന്ന ഞരമ്പില്‍ അമരുകയും കാലിലേക്കും കൈയിലേക്കും വേദന പടരുകയും ചെയ്യുന്നു.
വാര്‍ധക്യ സഹജമായ തേയ്മാനങ്ങള്‍ ഡിസ്കുള്‍പ്പെടെ നട്ടെല്ലിന്റെ സന്ധികളെ ബാധിക്കുമ്പോള്‍ ഏതൊരു സന്ധിയെപോലെ തന്നെ നട്ടെല്ലിനും വേദന വരും .
പ്രതികരിക്കാൻ ഇവിടെ എഴുതുക