കരിമ്പ് ജ്യൂസ് വിപണിയില്‍ സുലഭമാണ്. ഈ ജ്യൂസിന് ആവശ്യക്കാര്‍ ഏറെയുമാണ്. കരിമ്പിനോടുള്ള ഇഷ്ടം തന്നെയാണ് ഇതിനു കാരണവും. എന്നാല്‍ ഇനി ഒരു വെറൈറ്റ് കരിമ്പ് പായസം പരീക്ഷിച്ചാലോ. മറ്റ് പായസങ്ങളില്‍ നിന്ന് വ്യത്യസ്ഥമായത്. വെറും 10 മിനിറ്റു മതി, പായസം എളുപ്പത്തില്‍ തയ്യാറാക്കാം. കരിമ്പിന് ജ്യൂസ്, അരി, ടേബിള്‍സ്പൂണ്‍ നെയ്യ്, ഒരു കൈപിടി കശുവണ്ടി, ടേബിള്‍സ്പൂണ്‍ പാല് എന്നിവ മതി ഈ പായസത്തിന്
ഒരു പാന്‍ എടുത്ത് നെയ്യ് ചേര്‍ത്ത് നെയ്യ് ചൂടായ ശേഷം കശുവണ്ടി ചേര്‍ത്ത് തവിട്ട് നിറമാകുന്നതുവരെ വറുക്കുക.
കശുവണ്ടി സ്വര്‍ണ്ണനിറമാകുമ്പോള്‍ ചട്ടിയില്‍ നിന്ന് നീക്കം ചെയ്ത് കരിമ്പ് ജ്യൂസ് ചേര്‍ക്കുക. അത് നന്നായി തിളയ്ക്കാന്‍ അനുവദിയ്ക്കുക,. ഇനി ഇതിലേക്ക് പാല് ചേര്‍ക്കാം. ഈ മിശ്രിതത്തിലേക്ക് പായസത്തിനായി മാറ്റി വെച്ച അരി ചേര്‍ത്ത് 15 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഉണങ്ങിയ പഴങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പായസം തയ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക