തണുപ്പുകാലത്ത് സന്ധി വേദന ഒരു ചെറിയ പ്രശ്നമല്ല. തണുപ്പ് കാലത്ത് കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, ഇടുപ്പ് എന്നിവ സാധാരണയേക്കാള്‍ കടുപ്പമുള്ളതായി മാറും. അതിനാല്‍ തന്നെ വേദന കൂടുതലായിരിക്കും. തണുപ്പുകാലത്ത് ചുറ്റുമുള്ള വായുവിന്റെ മര്‍ദ്ദം കുറയുന്നു. ഇത് സന്ധികള്‍ക്ക് ചുറ്റുമുള്ള ടിഷ്യുകള്‍ വീര്‍ക്കുന്നതിനും വേദന വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. തണുപ്പ് കാലത്ത് ടിഷ്യൂകളിലെ ദ്രാവകം കൂടുതല്‍ വിസ്കോസ് ആയി മാറുന്നു. ഈ വര്‍ദ്ധിച്ച വിസ്കോസിറ്റിയുടെ ഫലമായി പേശികളുടെ ഇലാസ്തികത കുറയുകയും ശൈത്യകാലത്ത് സന്ധിവേദന ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാലല്‍ ഈ വേദനയെ ശമിപ്പിക്കാന്‍ കഴിയും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
സന്ധിവേദനയ്ക്ക് പരിഹാരമാണ് ചൂടുപിടിക്കല്‍. ഒരു ഇലക്ട്രിക് ഹീറ്റിംഗ് പാഡിന്റെയോ ചൂടുവെള്ളത്തിന്റെയോ സഹായത്തോടെ സന്ധികളെ വേദന കുറക്കുന്നു. സന്ധി വേദന ഒഴിവാക്കാനായി ശരീരത്തിന് ചൂട് നല്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക്. തണുപ്പില്‍ പുറത്തിറങ്ങുമ്പോള്‍ ജാക്കറ്റുകള്‍, കയ്യുറകള്‍, തൊപ്പികള്‍, സോക്സുകള്‍, ബൂട്ടുകള്‍, സ്വെറ്ററുകള്‍ എന്നിവ ധരിക്കുക. വ്യായാമം ആരോഗ്യത്തിന് നല്ലതാണ്. ഏത് പ്രശ്നങ്ങളും പരിഹാരം നല്‍കും. വ്യായാമം ചെയ്യുന്നതിലൂടെ തണുപ്പു കാലത്തെ സന്ധിവേദന വേദന കുറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക