കാറിൽ കടത്തിയ 150 കിലോഗ്രാം ചന്ദനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. വാളയാർ അതിർത്തിവഴി കേരളത്തിലേക്കുവന്ന കാറിലാണ് ചന്ദനം കടത്തിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശികളായ എച്ച്. അനസ് (24), യു. മുഹമ്മദ് ഉനൈസ് (20) എന്നിവരെ അറസ്റ്റു ചെയ്തു.
കുതിച്ചുയർന്ന് ഒയോ; ബുക്കിംഗ് കണ്ട് അമ്പരന്ന് വാഹന പ്രേമികളും
തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാർ വാളയാർ ടോൾപ്ലാസയിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തിന് മുന്നിലാണ് എത്തിയത്. പതിവു പരിശോധനയ്ക്കായി വാഹനത്തിന് കൈകാണിച്ച എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കാർ നിർത്താതെ പാഞ്ഞു. ഇതോടെ, എക്സൈസ് സംഘം പിന്തുടരുകയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചുവന്ന കാർ ദേശീയപാതയിലെ കഞ്ചിക്കോട് ബെമൽ ജങ്ഷന് സമീപമുള്ള സിഗ്നലിൽ കുടുങ്ങി. ഇതോടെ, വണ്ടിനിർത്തി കാറിലുണ്ടായിരുന്ന ഇരുവരും ഇറങ്ങിയോടി.
ഇത്തവണ പുതുവർഷം കലക്കും; ഇരട്ടി സന്തോഷവുമായി നിപ്പോണ്‍ ടൊയോട്ട
കോരയാർ പുഴയോരത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് പിടികൂടുകയായിരുന്നു. പിന്നീട് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് പിൻസീറ്റിനടിയിൽ കാറിന്റെ പ്ലാറ്റ്ഫോമിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിൽ ചന്ദനമുട്ടികൾ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക