കാപ്പിയും ചായയും ആരോഗ്യത്തിന് ദോഷകരമായി വരാം. എന്നാല്‍ കഴിക്കേണ്ട രീതിയിലാണെങ്കില്‍ കാപ്പി, പല തരത്തിലുമുള്ള ആരോഗ്യഗുണങ്ങളുമുണ്ടാക്കും. ഇതില്‍ പ്രധാനമാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നത്.
‘അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍’ നടത്തിയ പഠനം പറയുന്നത് കാപ്പിയിലടങ്ങിയിരിക്കുന്ന ‘കഫീന്‍’ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുമെന്നാണ്. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടുകയും, ഉന്മേഷം വര്‍ധിപ്പിക്കുകയും, വിശപ്പിനെ ഒതുക്കുകയും ചെയ്യുന്നതിലൂടെയാണ് കാപ്പി വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്.
എന്നാല്‍ ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പാല്, പഞ്ചസാര എന്നി ചേര്‍ത്ത് തയ്യാറാക്കുന്ന കാപ്പിയല്ല പഠനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ബ്ലാക്ക് കോഫിയാണ് ഇതിനായി കഴിക്കേണ്ടത്. കഴിക്കുന്ന കലോറിയുടെ അളവ് കൃത്യമായി ശ്രദ്ധിക്കുന്നവരാണെങ്കില്‍ കൂടി അവര്‍ക്കും ധൈര്യമായി ബ്ലാക്ക് കോഫി കഴിക്കാം.
ഗ്രൗണ്ട് ബീന്‍സില്‍ നിന്നെടുത്ത റെഗുലര്‍ കോഫിയാണെങ്കില്‍ ഒരു കപ്പില്‍ രണ്ട് കലോറിയാണ് അടങ്ങിയിരിക്കുക. ബ്ാക്ക് എസ്പ്രെസോ ആണെങ്കില്‍ ഒരു കലോറി. ഇനി ഡീകഫീനേറ്റഡ് കോഫി ആണെങ്കില്‍ പൂജ്യമാണ് കലോറിയുടെ അളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക