ജീവിത ശൈലിയുടെ സമ്മാനമാണ് ബിപി എന്ന് വേണമെങ്കിൽ പറയാം. പല വിധത്തിലുള്ള പ്രതിസന്ധികളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നത്. രക്തസമ്മര്‍ദ്ദം പല ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു. പലപ്പോഴും മരണം പോലും ഉണ്ടാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു
ചില ശീലങ്ങള്‍ മാറുന്നതിനനുസരിച്ച് നമുക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നു. രക്തസമ്മര്‍ദ്ദത്തെ ഇനി മരുന്ന് കഴിക്കാതെ തന്നെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. എങ്ങനെ എന്നല്ലേ.. അതിനൊക്കെ കുറച്ചധികം സൂത്രങ്ങളുണ്ട്.
കുളിക്കുമ്പോൾ ഉണ്ടാകുന്ന ഈ തെറ്റുകൾ ചർമ്മത്തെ ദോഷകരമായി ബാധിക്കും
ഇതിനാദ്യം കൃത്യമായ ഉറക്കമാണ് വേണ്ടത്. ഉറക്കമില്ലായ്മയാണ്. ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായ ഘടകം എന്ന് പറയുന്നത് ഉറക്കം തന്നെയാണ്.
ഉപ്പിന്റെ അംശം ഭക്ഷണത്തില്‍ കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടുവാൻ സഹായിക്കും. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.അതിനാൽ ഇക്കാര്യം ശ്രദ്ധിക്കണം.
മികച്ച എസ്യുവികളില് പോലും ലഭ്യമല്ലാത്ത അതിശയിപ്പിക്കുന്ന ഫീച്ചറുകൾ ബ്രെസ്സയിൽ ലഭ്യമാകും !
ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കുവാൻ ആഴ്ചയില്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് സഹായിക്കും. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി യോഗയും ധ്യാനവും ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പച്ചക്കറികളും പഴങ്ങളും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ പാലും പാലുല്‍പ്പന്നങ്ങളും അമിത രക്തസമ്മര്‍ദ്ദത്തെ ചെറുക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഇത് രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക