ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന അയോഡിന്റെ കുറവ് ഗര്‍ഭസ്ഥശിശുവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പ്പാദനത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും വികസനത്തിനും സഹായിക്കുന്ന ഒരു മൈക്രോ ന്യൂട്രിയന്റാണ് അയോഡിന്‍.
അയോഡിന്റെ കുറവ ശിശുക്കളിലെ അകാല ജനനം, ഗര്‍ഭം അലസലുകള്‍, കുഞ്ഞ് ജനിച്ചയുടന്‍ മരിക്കുന്നത്, ജനിതകപരമായ വൈകല്യങ്ങള്‍ എന്നിവയെല്ലാം കുഞ്ഞിലുണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അയോഡിന്‍ കുറയുന്നത് പലപ്പോഴും ബുദ്ധിപരമായ വൈകല്യങ്ങള്‍, കേള്‍വിശക്തിയില്‍ പ്രതിസന്ധി, സംസാര വൈകര്യം, ബുദ്ധിപരമായ വൈകല്യം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ തന്നെ അയോഡില്‍ കുറവുള്ള അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതുണ്ട്. ഫലമായി അയോഡിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതും അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതും ചികിത്സാ ഓപ്ഷനുകളില്‍ ഉള്‍പ്പെടാം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമെ എന്ത് കാര്യവും തിരഞ്ഞെടുക്കാന്‍ കഴിയൂ. മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, റൊട്ടി, മാംസം, അണ്ടിപ്പരിപ്പ്, സീഫുഡ് എന്നിവയെല്ലാം അയോഡിന്റെ കുറവ് പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക