മനുഷ്യന്റെ ശരീരത്തിനും മനസിനും ഉന്മേഷം തരുന്നതാണ് യോഗ. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും യോഗയിലൂടെ പരിഹാരം ലഭിക്കുന്നുണ്ട്. അത്തരത്തില്‍ യോഗ ചെയ്യുന്നവര്‍ ശീലമാക്കേണ്ട ആസനമാണ് ഭുജംഗാസനം. വയറിന്റെ പേശികള്‍ക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഭുജംഗാസനം. എന്നാല്‍ യോഗ പരിശീലകന്റെ സാനിധ്യത്തില്‍ മാത്രമേ എന്തും ചെയ്യാവു.
തോളുകളുടെ വേദന കുറക്കുന്നതിന് ഭുജംഗാസനം ചെയ്യാവുന്നതാണ്. അടിവയര്‍ ടോണ്‍ ചെയ്യുന്നതിനും ഭുജംഗാസനം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ആസനം മികച്ചതാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും മികച്ചതാണ് ഭുജംഗാസനം. രാവിലെയോ, വൈകുന്നേരമോ യോഗ ചെയ്യാനായി സമയം തിരഞ്ഞെടുക്കാം. ഗര്‍ഭിണികള്‍ ഭുജംഗാസനം ചെയ്യരുത്. ഹെര്‍ണിയ പോലുള്ള വയറുവേദന ശസ്ത്രക്രിയകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരും ഭുജംഗാസനം ഒഴിവാക്കേണ്ടതാണ്. ആസ്ത്മ കൂടുതല്‍ ഉള്ളവരെങ്കില്‍ ഇവരും ഭുജംഗാസനത്തെ ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക