കാര്യം എന്തുമായിക്കോട്ടെ പുറത്തിറങ്ങാന്‍ മേക്കപ്പ് നിര്‍ബന്ധമാണ് പലര്‍ക്കും. അതിനായി എത്ര സമയം വരെ വേണമെങ്കിലും എടുക്കും. കണ്ണെഴുത്ത്, ലിപിറ്റിക്ക്, ഫൗണ്ടേഷന് അങ്ങനെ പോകുന്നു മേക്കപ്പിന്റെ രീതികള്‍. എന്നാല്‍ പുറത്തു പോയ വന്നാല്‍ മേക്കപ്പ് നീക്കം ചെയ്യാറുണ്ടോ. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി മേക്കപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്യണം. അതിനായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ആദ്യം ഫേഷ്യല്‍ വൈപ്പ് ഉപയോഗിച്ച് മേക്കപ്പ് തുടച്ച് നീക്കുക. ഇത്തരം ഫേഷ്യല്‍ വൈപ്പുകള്‍ ലോലമായ ചര്‍മ്മത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നു, മേക്കപ്പ് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അല്ലെങ്കില്‍ മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ച് മേക്കപ്പ് കളയാം.
തുടര്‍ന്ന് ഫെയ്സ് വാഷുകള്‍ ഉപയോഗിച്ച് മുഖം വെള്ളത്തില്‍ കഴുകാം. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയ എല്ലാ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യും. ചര്‍മ്മം വൃത്തിയാക്കി കഴിഞ്ഞാല്‍ ഇനി ടോണര്‍ ഉപയോഗിക്കാം. മുഖത്തിന് ഇത് കൂടുതല്‍ കെയര്‍ നല്കുന്നു. മോയ്സ്ചറൈസര്‍ അവസാനമായി ഉപയോഗിക്കാം. ഇത് മുഖത്തിന് ഈര്‍പ്പം നിലനില്ക്കാന് സഹായിക്കുന്നു. നല്ല മോയ്സിചറൈസര് രാത്രി മുഖത്തു പുരട്ടിയതിന് ശേഷം ഉറങ്ങുക
പ്രതികരിക്കാൻ ഇവിടെ എഴുതുക