തൈര് ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. നിരവധി ഫേസ് പാക്ക് തൈര് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഇവ ചര്‍മ്മം തിളങ്ങാന്‍ ഒരുപാട് സഹായിക്കുന്നു. എന്നാല്‍ തൈര് ചര്‍മ്മത്തിന് മാത്രമല്ല് മുടിക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. പ്രകൃതിദത്ത കണ്ടീഷണര്‍ ആയിട്ടാണ് തൈര് അറിയപ്പെടുന്നത്. താരന്, വരണ്ട മുടി പ്രശ്നം, മുടി കൊഴിച്ചില്‍, തലയോട്ടിയുടെ പ്രശ്നം എന്നിവയ്ക്കെല്ലാം പരിഹാരം കാണാന്‍ തൈരിന് സാധിക്കും. ഇത് ചില പാക്കുകള്‍
തൈര് എടുത്ത് ശേഷം 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അതിന് ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകാം. പ്രകൃതിദത്ത കണ്ടീഷണര്‍ ആയിട്ടാണ് തൈര് അറിയപ്പെടുന്നത്. തേനിന്റൊപ്പം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇതിന്റെ ഗുണം കൂടും.
രണ്ട് ടേബിള്‍സ്പൂണ്‍ തൈരില്‍ ഒരു മുട്ട മിക്സ് ചെയ്യുക. ഇത് മുടിയുടെ വേര് മുതല്‍ തുമ്പ് വരെ പുരട്ടുക. 20 മുതല്‍ 30 മിനിറ്റിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകികളയാം. തൈര് മുടിയുടെ വളര്‍ച്ചയും ആരോഗ്യവും മികച്ചതാക്കുമ്പോള്‍ മുട്ട മുടിയെയും തലയോട്ടിയെയും പോഷിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക