ഹൃദയത്തിന്റെ കാര്യത്തിൽ നമ്മൾ ഒരു പാട് ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് വളരെ വലിയ ഹൃദയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദയാഘാതങ്ങൾ കൂടുന്നതിന് കാരണവും ശ്രദ്ധയില്ലായ്മയാണ്. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ച് ടെന്‍ഷന്‍ ഫ്രീ ആയി ഇരിക്കാന്‍ ശ്രമിക്കുക. ഇത് ഹൃദയത്തെ ഒരു വിധം പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കും. ഹൃദയാരോഗ്യത്തിന് ആദ്യം വേണ്ടത് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുക.
ജങ്ക്ഫുഡുകളും പാക്കേജ്ഡ് ഫുഡുകളും പരമാവധി ഒഴിവാക്കുക. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുക. കൊഴുപ്പ് കുറഞ്ഞ് ഭക്ഷണങ്ങള്‍ കഴിയ്ക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക