ദിവസം മുഴുവന്‍ ഉന്മേഷത്തോടെ തുടരണമെങ്കില്‍ നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. 6-7 മണിക്കൂര്‍ തീര്‍ച്ചയായും ഉറങ്ങാന്‍ ശ്രമിക്കണം. എന്നാല്‍ നല്ല ഉറക്കം കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്. ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ രാത്രി ഇനി മുതല്‍ നന്നായി ഉറങ്ങാന്‍ സാധിക്കും.
മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്നുള്ള പ്രകാശം മെലറ്റോണിന്‍ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കം നഷ്ടപ്പെടുത്തും. രാത്രി ഫോണ്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍, നൈറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഉപയോഗിക്കുക.
എല്ലാ ദിവസവും കൃത്യമായ സമയത്ത് ഉറങ്ങാന്‍ ശീലിക്കുക. ഉണരുന്ന സമയവും കൃത്യമായി പിന്തുടരുക. ഒരു സമയക്രമത്തില്‍ ഉറച്ചുനില്‍ക്കുന്നത് നിങ്ങളുടെ ശരീര ഘടികാരത്തെ നിയന്ത്രിക്കുന്നു.
കിടപ്പുമുറിയിലെ വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. നന്നായി ഉറങ്ങാന്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുക, ടെലിവിഷന്‍ ഓണാക്കി വയ്ക്കുന്നത് ഒഴിവാക്കുക, ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളോ ഐ മാസ്കോ ഉപയോഗിക്കുക. വായന മനസ്സിനെ ശാന്തമാക്കാനും അത് നിങ്ങളെ ഉറക്കത്തിലേക്ക് നായിക്കുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക