മഞ്ഞുകാലത്തെ പ്രധാന ചര്‍മ്മ പ്രശ്നമാണ് വരണ്ട ചര്‍മ്മം. പലര്‍ക്കും ചര്‍മം വരണ്ടു ചൊറിഞ്ഞ് പൊട്ടുവാനും അസ്വസ്ഥതകളും തിണര്പ്പുമെല്ലാമുണ്ടാകും. ഇത്തരം വരണ്ട ചര്‍മത്തിന് പരിഹാരമായി ഗ്ലിസറിന്‍ ഉപയോഗിച്ചുള്ള ഒരു മോയിസ്ചറൈസര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം.
ഇതിനായി വേണ്ടത് ഗ്ലിസറിന്‍, കറ്റാര്‍ വാഴ ജെല്‍, വെളിച്ചെണ്ണ, റോസ് വാട്ടര്‍ എന്നിവയാണ് ഇവ. സ്വാഭാവിക മോയിസ്ചറൈസിംഗ് ഗുണം നല്കുന്ന ഗ്ലിസറിന്‍ പല സോപ്പുകളിലും ചര്‍മ സംരക്ഷണ വസ്തുക്കളിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചേരുവകള്‍ എല്ലാം കൂട്ടിച്ചേര്‍ക്കാം. നമുക്ക് ആവശ്യത്തിനുള്ള അളവില്‍ എടുത്താല്‍ മതിയാകും. ചിലര്‍ക്ക് വല്ലാത്ത എണ്ണമയം ഇഷ്ടമാകില്ല. ഇതിന് അനുസരിച്ച് വെളിച്ചെണ്ണ, ഗ്ലിസറിന്‍ എന്നിവയുടെ അളവ് കുറവെടുക്കാം. ഇതെല്ലാം കൂട്ടിക്കലര്‍ത്തി ലോഷനുണ്ടാക്കാം. ഇത് ചര്‍മത്തിനും ഉപ്പുറ്റിയിലും ചുണ്ടിലുമെല്ലാം പുരട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക