കുട്ടികളുടെ ആരോഗ്യം നിസാരമാക്കി കാണേണ്ട ഒന്നല്ല. പ്രത്യേകിച്ച് കാലാവസ്ഥ മാറുമ്പോള്‍ അവരുടെ ആരോഗ്യം മോശമാകുന്നുണ്ട്. ഇത്തരത്തില്‍ ഈ മഞ്ഞുകാലത്ത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
പഴങ്ങള്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കുന്നത് വളരെ നല്ലതായിരിക്കും. ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഓറഞ്ച്, മാതളനാരങ്ങ എന്നിവയെല്ലാം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നവയാണ്. ഇവയില്‍ വിറ്റമിന്‍ സിയും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. കുട്ടികള്‍ക്ക് ഡ്രൈ ഫ്രൂട്സ് നല്‍കുന്നത് എല്ലായ്പ്പോഴും നല്ലതായിട്ടുള്ള കാര്യമാണ്. നല്ല ആരോഗ്യപ്രദമായിട്ടുള്ള കൊഴുപ്പാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. അതിനാല്‍ ഈന്തപ്പഴം, നട്സ്, ഡ്രൈഡ് ഫ്രൂട്സ് എന്നിവ നല്‍കുന്നത് നല്ലതാണ്.
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്കാവുന്ന ഏറ്റവും നല്ല ആഹാരമാണ് ഇലക്കറികള്‍. മഞ്ഞുകാലത്ത് തീര്‍ച്ചയായും നമ്മള് ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇലക്കറികള്‍. പ്രത്യേകിച്ച് ചീര, ഉലുവ ഇല, സ്പ്രിംഗ് ഒനിയന്‍, മുരിങ്ങയില, എന്നിവയെല്ലാം തന്നെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കുട്ടികള്‍ക്ക് തേന്‍ കഴിക്കാന്‍ കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും. കഫക്കെട്ട്, തൊണ്ടയിലെ പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക