പ്രഭാത ഭക്ഷണമാണ് ഏറ്റവും പ്രധാന ഭക്ഷണമെന്നും ഭാരം കുറക്കുന്നതിെൻറ പേരിൽ പ്രാതൽ ഒഴിവാക്കരുതെന്നും ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ് .
ശരീര ഭാരം കുറക്കാൻ രാത്രി ഭക്ഷണം കുറക്കുന്നതാണ് നല്ലത്. പകൽ സമയത്താണ് ശരീരത്തിെൻറ ഉപാ പചയ പ്രവർത്തനങ്ങളെല്ലാം ത്വരിതഗതിയിൽ നടക്കുകയും ശരീരം കൂടുതൽ ഊർജം ചെലവഴിക്കുകയും ചെയ്യുന്നത്.
രാത്രി വിശ്രമിക്കുന്നതിനാൽ ശരീരപ്രവർത്തനങ്ങൾ പതുക്കെയാണ് നടക്കുക. ആവശ്യത്തിൽ അധികം ഭക്ഷണം രാത്രി കഴിച്ചാൽ ഉൗർജ ചെലവഴിക്കാനാകാതെ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും.
പ്രാതൽ നന്നായി കഴിക്കുക. ഉച്ചക്കും രാത്രിയും അൽപ്പം ഭക്ഷണം മതി. ഒന്നിച്ച് കഴിക്കാതെ ഇടക്കിടക്കായും കഴിക്കാം. എന്നാൽ രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ഭാരം വർധിക്കുന്നതിനും കൊളസ്ട്രോൾ കൂടുന്നതിനും ഇടവെ ക്കും. രാത്രി വൈകിയും ധാരാളം ഭക്ഷണം കഴിക്കുന്ന സ്വഭാവമാണ് നിങ്ങൾക്കെങ്കിൽ അത് നിർത്താൻ സമയമായി.
പലപ്പോഴും നമുക്ക് രാത്രി വൈകി ഭക്ഷണം കഴിക്കേണ്ടി വരാറുണ്ട്. ചിലപ്പോൾ വിശപ്പ് കൂടുന്നതുകൊണ്ടും വൈകി ഭക്ഷണം കഴിക്കാറുണ്ട്.
പകൽ ഭക്ഷണം കഴിക്കുേമ്പാൾ അതിനെ ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് ശീലമുണ്ട്. എന്നാൽ പകൽ കഴിക്കുന്ന അതേ കലോറിയിലുള്ള ഭക്ഷണം രാത്രി കഴിച്ചാൽ അത് അമിത ഭാരത്തിന് ഇടവെക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക