കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് സിനിമ ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്നി.
കെ.ജി.എഫ് ചാപ്റ്റർ 2, ഭീഷ്മപർവം എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം സ്വന്തമാക്കിയ ചിത്രങ്ങൾ.
കെ.ജി.എഫ് കേരളത്തിൽ നിന്ന് മാത്രം 68.50 കോടി രൂപയാണ് നേടിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും പ്രശാന്ത് നിലിന്റെ കെ.ജി.എഫാണ്. യഷ് പ്രധാനവേഷത്തിൽ എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു കെ.ജി.എഫ് കേരളത്തിൽ എത്തിച്ചത്. മമ്മൂട്ടി ചിത്രമായ ഭീഷ്മപർവമാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം.
മാർച്ച് 3ന് തിയറ്ററുകളിൽ എത്തിയ ഭീഷ്മപർവം കേരളത്തിൽ നിന്ന് മാത്രം 47.10 കോടി രൂപയാണ് സ്വന്തമാക്കിയത്. ലോക്ക് ഡൗണിന് ശേഷം പുറത്തെത്തിയ ആദ്യത്തെ മെഗാസ്റ്റാർ ചിത്രം കൂടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക