കൊച്ചി: ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ.
എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15.150 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക