കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് അയ്യല്ലൂരിൽ കഴിഞ്ഞ ദിവസം നാട്ടുകാർ കണ്ടത് പുലി തന്നെ എന്ന് വ്യക്തമായതോടെ ഭീതിയിലായി ജനങ്ങൾ .
വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്ത് റബ്ബര്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്.പരിസരത്തായി കുറുക്കനെ കടിച്ച് കൊന്നതായും വ്യക്തമായിരുന്നു.
കൊന്ന ഇരയെ തേടി പുലി വീണ്ടും എത്തും എന്ന് ഉറപ്പിച്ചാണ് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്.
പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ ഈ മേഖലയിൽ ജാഗ്രത പാലിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക